Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaയുവാവിന്റെ 46...

യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ ഒരാളെ ആറന്മുള പോലീസ്  അറസ്റ്റ് ചെയ്തു

ആറന്മുള : പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ ഒരാളെ ആറന്മുള പോലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തു.
ഭോപ്പാൽ ഹുസൂർജെ.പി. നഗർ ദിവ്യ സ്റ്റീൽസിന് സമീപം മാൻവേന്ദ്ര സിംഗ് കുശ് വാഹ (39) എന്ന ആളിനെയാണ് ആറന്മുള പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുകയും അമേരി ട്രേഡ് എന്ന  യു എസ് കമ്പനിയുടെ പ്ലാറ്റ്ഫോമിൽ യു എസ് ഡിറ്റി എന്ന ക്രിപ്റ്റോ കറൻസി ബിസിനസിൽ 100  യു എസ് ഡോളർ നിക്ഷേപിച്ചാൽ 24 മണിക്കൂറിനുള്ളിൽ 1000 ഡോളർ തിരികെ ലഭിക്കുമെന്നും മറ്റും പറഞ്ഞ്  ടെലഗ്രാം ഗ്രൂപ്പ് വഴി പരസ്യങ്ങളും വാഗ്ദാനങ്ങളും  വരികയും കമ്പനിയുടെ ഏജൻ്റ് എന്ന രീതിയിൽ പരാതിക്കാരനെ നിരന്തരം ബന്ധപ്പെടുകയും ചെയ്തതിനെ തുടർന്ന്   വിശ്വസിച്ച്  2023 ജൂലൈ 8  മുതൽ ഡിസംബർ 16 വരെ പലതവണകളായി ആദ്യം 23 ലക്ഷം രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകി

പരാതിക്കാരൻ മുടക്കിയ തുകയും അതിൻ്റെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ ലഭിച്ച ലാഭവും കാണുന്ന തരത്തിൽ ഒരു വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് വ്യാജമായി  ഉണ്ടാക്കി പരാതിക്കാരന് അയച്ചു നൽകി.
ഇത് കാണുന്നതിനുള്ള ഒരു ആപ്ലിക്കേഷൻ കൂടി പരാതിക്കാരന് അയച്ചു കൊടുക്കുകയും ചെയ്തു പിന്നീട് ഈ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സമയം  പ്രോസസിങ് ചാർജ് ,ഓടിപിചാർജ്, ഡെലിവറിചാർജ്, ടാക്സ് എന്നിങ്ങനെ വിവിധതരത്തിൽ പലതവണയായി ആവലാതിക്കാരന്റെ കയ്യിൽ നിന്നും വീണ്ടും  23 ലക്ഷം രൂപ കൂടി തട്ടി എടുത്തു. 2024 മാർച്ച് മാസം സ്റ്റേഷനിൽ എത്തി പരാതി നൽകിയ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പരാതിക്കാരനെ ബന്ധപ്പെട്ട ഫോൺ നമ്പറുകളും തുകകൾ അയച്ചു നൽകിയ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പ്രതികളെ കുറിച്ച് മനസ്സിലാക്കി അന്വേഷണം നടത്തിയതിൽ ഇപ്പോൾ അറസ്റ്റിലായ മാനവേന്ദ്ര സിംഗ് ഖുഷ്യാഹ യുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

തുടർന്ന് മധ്യപ്രദേശിലെത്തി രണ്ട് ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടന്നതിനുശേഷം വൈകി പരാതി നൽകിയതിനാൽ പണം തിരിച്ചു എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിയുടെ അക്കൗണ്ടിൽ നിന്നും തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളതായി കണ്ടതിനെ തുടർന്ന് ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്, ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ കഴിഞ്ഞ ആറ് വർഷമായി മധ്യപ്രദേശിൽ താമസിച്ചു വരികയും ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കി വരികയുമായിരുന്നു.

പ്രതിയെ പത്തനംതിട്ട ജെഎഫ് എം സി 1 ൽ  ഹാജരാക്കി. ജില്ലാ പോലീസ് മേധാവി  വി അജിത്തിൻ്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ . വിനോദ് കുമാർ, എഎസ് ഐ സലിം, എസ് സി പി ഒ മാരായ പ്രദീപ് , ബിന്ദുലാൽ എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുൾപൊട്ടലിൽ 225 പേരെ കാണാതായതായി റിപ്പോർട്ടുകൾ

വയനാട് : വയനാട് ഉരുൾപൊട്ടലിൽ 225 പേരെ കാണാതായതായി ഔദ്യോഗിക റിപ്പോർട്ടുകൾ. ദുരന്തത്തിൽ 177 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂര്‍ത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.3,100 പേരാണ് നിലവിൽ...

കേരളത്തിന് ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : കേരളത്തിന് ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം....
- Advertisment -

Most Popular

- Advertisement -