ആറന്മുള : ആറന്മുളയിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് നാളെ (തിങ്കൾ) റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. ആറന്മുള മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 44 ലക്ഷം രൂപ മുടക്കിയാണ് പുതിയ ഓഫീസ് നിർമ്മിച്ചത്. രാവിലെ 11.30 ന് ഇടശ്ശേരിമല എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം,പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിഎസ് അനീഷ് മോൻ, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി ടോജി, ജില്ലാ പഞ്ചായത്ത് അംഗം ആർ അജയകുമാർ, മുൻ എംഎൽഎ മാരായ എ പത്മകുമാർ, മാലേത്ത് സരളാ ദേവി, അഡ്വ കെ ശിവദാസൻ നായർ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.






