Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളസദ്യയ്ക്ക്...

ആറന്മുള വള്ളസദ്യയ്ക്ക് ഈ മാസം 21ന് തുടക്കം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിൽ

ആറന്മുള : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിളിച്ച യോഗത്തില്‍ ആറന്മുള വള്ളസദ്യ വിജയകരമായി നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും തീരുമാനിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങൾ നല്‍കിയതായും പള്ളിയോടസേവാസംഘം ഭാരവാഹികൾ അറിയിച്ചു .

യോഗത്തില്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവന്‍, ട്രഷറര്‍ രമേശ് കുമാര്‍, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, എന്നിവര്‍ പങ്കെടുത്തു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, കെ. സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ജൂലൈ 21 ന് തുടങ്ങി ഒക്ടോബര്‍ 2 ന് അവസാനിക്കുന്ന വള്ളസദ്യയ്ക്ക് ദേവസ്വം ബോര്‍ഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും മേല്‍നോട്ടത്തില്‍ ഉന്നത നിലവാരത്തോടുകൂടി ഫുഡ്കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നല്‍കുവാന്‍ 15 അംഗീകൃത കോണ്‍ട്രാക്ടര്‍മാരുടെ യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു.

ഫുഡ് കമ്മിറ്റിയുടെ പ്രത്യേകയോഗത്തില്‍ പ്രസിഡന്റ് കെ. വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, വൈ. പ്രസിഡന്റ് കെ. എസ് സുരേഷ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി. പിള്ള, , ടി. കെ. രവീന്ദ്രന്‍ നായര്‍, മനേഷ് എസ്. നായര്‍, വിജയന്‍ നായര്‍ അങ്കത്തില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, സദ്യ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

വള്ളസദ്യകളില്‍ വഴിപാടുകാര്‍ക്കും പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ടവര്‍ക്കും പാസ് നല്‍കി പ്രവേശനം നിയന്ത്രിക്കും. സദ്യാലയങ്ങളില്‍  സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തും.

വള്ളസദ്യ തുടങ്ങുന്ന ജൂലൈ 21 ന് ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, മെമ്പര്‍മാരായ അഡ്വ. എ. അജികുമാര്‍, കെ. സുന്ദരേശന്‍, ചീഫ് വിപ്പ് പ്രൊഫ. ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.

ആറന്മുള പള്ളിയോട സേവാസംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠനകളരി ജൂലൈ 13,14,16 തീയതികളില്‍ നടക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രിയുടെ സന്ദർശനം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട :  മുഖ്യമന്ത്രിയുടെ നാളത്തെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാന്റിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള...

സംസ്ഥാനത്ത്‌ മറ്റന്നാൾ അതിതീവ്ര മഴ മുന്നറിയിപ്പ് : 3 ജില്ലകളിൽ റെഡ് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മറ്റന്നാൾ 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത് .ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4...
- Advertisment -

Most Popular

- Advertisement -