Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഅര്‍ജുന്റെ ലോറി...

അര്‍ജുന്റെ ലോറി കണ്ടെത്തി : കാബിനുള്ളിൽ മൃതദേഹവും

ഷിരൂര്‍ : ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി.ലോറിയുടെ കാബിനില്‍ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ട്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു.

അർജുനെ കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും കണ്ടെത്തിയിരിക്കുന്നത് .ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ഔദ്യോഗികമായി ആരുടേതാണെന്നു സ്ഥിരീകരിക്കും.മണ്ണിടിച്ചിലിൽ അർജുനൊപ്പം കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ നടന്നിരുന്നത് .റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്.ഗംഗാവലിപ്പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി ഉണ്ടായിരുന്നത്.ജൂലൈ 16നാണ് മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട് കുളനടയിൽ

പത്തനംതിട്ട : എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട്  ജില്ലയിലെ കുളനടയിൽ. ദേശീയ ബോധത്തെ നെഞ്ചോട് ചേർത്ത് ജീവിതം നയിക്കുന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ തോമസ് കുഞ്ഞുകുഞ്ഞും മകൻ ജോസ്...

മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു....
- Advertisment -

Most Popular

- Advertisement -