ശ്രീനഗർ : ജമ്മുവിലെ കുപ്‌വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്ത ഓപ്പേറഷൻ ആരംഭിച്ചത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു .പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ജമ്മുവിൽ 2 ഭീകരരെ വധിച്ച് സൈന്യം : നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി





