പത്തനംതിട്ട : കീഴ്‌വായ്‌പൂരിൽ സ്വർണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാ പ്രവർത്തക മരിച്ചു.പുളിമല വീട്ടില്‍ ലതാകുമാരി (62) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർ ഇന്നലെ രാത്രിയാണ് മരിച്ചത് .
ഒക്ടോബർ 9 നാണ് അയൽവാസിയായ സുമയ്യ ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തിയത് .സ്വർണം തരാൻ വിസമ്മതിച്ചതിനെ തുടർന്ന് സുമയ്യ ലതാകുമാരിയെ ആക്രമിക്കുകയും സ്വർണാഭരണങ്ങൾ കവർന്ന ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയുംകൊളുത്തുകയായിരുന്നു .കേസിൽ അറസ്റ്റിലായ സുമയ്യ റിമാൻഡിലാണ് .






