തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിൽ ആട്ടവിശേഷമായ ഇന്ന് ദേവന്
തിരുവാഭരണം ചാർത്തി ഉച്ചപൂജയും, ഭക്തർക്ക് തിരുവോണ സദ്യയും നടത്തി. തിരുവോണ സദ്യയുടെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. വൈകിട്ട് പൂജയ്ക്ക് ശേഷം കാഴ്ച ശ്രീബലി നടക്കും.തിരുവോണ ദിവസമായത്തിനാൽ രാവിലെ മുതൽ ക്ഷേത്രത്തിൽ വൻഭക്തജനതിരക്ക് അനുഭവപ്പെട്ടു.