ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം. വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോർട്ട് . ഇടുക്കിയിലായിരുന്നു സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു. വാഹനം ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ച് മുഖത്ത് പരിക്കേറ്റു. എസ് ഡി പി ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത് എന്നാണ് സൂചന.
ഷാജന്‍ സ്‌കറിയയുടെ വാഹനത്തില്‍ അദ്ദേഹം മാത്രം ഉണ്ടായിരുന്നുള്ളൂ. ഷാജന്‍ സ്‌കറിയയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാർത്തയുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള പ്രകോപനവുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ഷാജൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി.






