കോഴഞ്ചേരി : കോഴഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറെ പമ്പാനദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തെക്കേമല ചിറയിൽ പൗർണമി ഭവനത്തിൽ പ്രസാദ് ( 56 ) ആണ് മരിച്ചത്. ബുധൻ വൈകുന്നേരം കോഴഞ്ചേരി പാലത്തിന് താഴെ കുളിക്കാൻ ഇറങ്ങിയിരുന്നു. ഇതിനിടയിൽ നദിയിൽ വീണതാകാമെന്ന് കരുതുന്നു. പത്തനംതിട്ടയിൽ നിന്ന് അഗ്നി രക്ഷാസേനയും സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. ആറന്മുള പോലീസും സ്ഥലത്തെത്തിയിരുന്നു. ഭാര്യ : ഷീല, മകൾ :നിമിഷ.
