ചങ്ങനാശേരി: കെസിബിസി മദ്യലഹരി വിമുക്ത സമിതി ചങ്ങനാശേരി അതിരൂപതാ സമിതിയും, എടത്വാ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍വെച്ച് ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാറും, പഠന ശിബിരവും നടന്നു. അതിരൂപതാ ഡയറക്ടര്‍ റവ. ഫാ. ജീന്‍സ് ചോരേട്ട് ചാമക്കാലായുടെ അദ്ധ്യക്ഷതയില്‍ നടന്ന് സമ്മേളനം ഫൊറോനാ വികാരി വെരി. റവ. ഫാദര്‍ ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ ജോബി പ്രാക്കുഴി വിഷയാവതരണം നടത്തി. അതിരൂപതാ ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 300 പേര്‍ പങ്കെടുത്ത സെമിനാറിന് നിതിന്‍ ചന്ദ്രന്‍ ക്ലാസുകള്‍ നയിച്ചു. സരുണ്‍ ജേക്കബ്, മെറിന്‍ ജോസ്, റ്റോബിന്‍ റ്റോമി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികള്‍ക്കു സോനു കെ. പാപ്പച്ചന്‍ കൃതജ്ഞത പറഞ്ഞു.






