ന്യൂയോർക് : ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് .ഉച്ചയ്‌ക്ക് 12 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്നും 4 ബഹിരാകാശ യാത്രികരുമായി ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെടും .വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പേടകം ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികരാണ് സംഘത്തിലുള്ളത്.
സാങ്കേതിക പ്രശ്നങ്ങളാൽ നിരവധി തവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് നടക്കാൻ പോകുന്നത്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയിസിന്റെ ഭാഗമാണ് ഈ ദൗത്യം.14 ദിവസം സംഘം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും. രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു ശുക്ല.