അയോദ്ധ്യ : ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികമായ പ്രതിഷ്ഠാ ദ്വാദശിയില്‍ വര്‍ണാഭമായ പരിപാടികള്‍ നടത്താന്‍ തീരുമാനം. രാമകഥ, അനുപ് ഝലോട്ട, സുരേഷ് വാദ്കര്‍, തൃപ്തി ശാക്യ എന്നിവരുടെ ഭജനകള്‍, കഥക് നൃത്തം, നാടകം എന്നിവയടക്കമുള്ള സാംസ്‌കാരിക പരിപാടികള്‍ അംഗദ് തിലയില്‍ അരങ്ങേറുമെന്ന് തീര്‍ത്ഥ ക്ഷേത്രട്രസ്റ്റ് യോഗം തീരുമാനിച്ചു.
ഡിസംബർ 27 മുതല്‍ 31 വരെ അയോദ്ധ്യയില്‍ മണ്ഡലപൂജ നടക്കും. കാണ്‍പൂരില്‍ നിന്നുള്ള ഭക്തജനസംഘം അഖണ്ഡരാമകഥാ പാരായണം അവതരിപ്പിക്കുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.






