തിരുവനന്തപുരം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎംഎഐ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഭിഷക് രത്ന പുരസ്കാരത്തിന്(30, 000 രൂപ) പത്തനംതിട്ട ഓമല്ലൂർ വേദ നഴ്സിങ് ഹോം ചീഫ് ഫിസിഷ്യൻ ഡോ.റാം മോഹൻ അർഹനായി.
ഭിഷക് പ്രവീൺ പുരസ്കാരം (25,000 രൂപ) കോഴിക്കോട് ചേലാവൂർ ശാഫി ദവാഖാനയിലെ മർമ രോഗ വിദഗ്ധൻ ഡോ.സഹീർ അലിക്ക് ലഭിച്ചു. ഡോ.ആർ.വി.ദവെ സ്മാരക ലെജന്റ് ഫാർമസ്യൂട്ടിക്കൽസ് ഭിഷക് പ്രതിഭ പുരസ്കാരത്തിന് (25,000 രൂപ)മലപ്പുറം തിരൂരിലെ സയാനാസ് ആയുർവേദ
വെൽനെസ് സെന്ററിലെ കേശസംരക്ഷണ വിദഗ്ധ ഡോ.സയാനസലാം, എറണാകുളം മുവാറ്റുപുഴ വെട്ടുകാട്ടിൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. ജിക്കു ഏലിയാസ് ബെന്നി എന്നിവർ അർഹരായി.
ഡോ എൻ വി കെ വാരിയർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ പുരസ്കാരം (15000രൂപ) തിരുവല്ലയിലെ ഓൺലൈൻ കൺസൽറ്റൻ്റ് ഡോ.രശ്മി സനലിന് ലഭിച്ചു. 26ന് കോവളം കെ ടിഡിസി സമുദ്ര ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം നടക്കും.