Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ അസോസിയേഷൻ പുരസ്കാര പ്രഖ്യാപനം : ഭിഷക് രത്ന പുരസ്കാരം ഡോ.റാം മോഹന്

തിരുവനന്തപുരം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎംഎഐ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഭിഷക് രത്ന പുരസ്കാരത്തിന്(30, 000 രൂപ) പത്തനംതിട്ട ഓമല്ലൂർ വേദ നഴ്സിങ് ഹോം ചീഫ് ഫിസിഷ്യൻ ഡോ.റാം മോഹൻ അർഹനായി.

ഭിഷക് പ്രവീൺ പുരസ്കാരം (25,000 രൂപ) കോഴിക്കോട് ചേലാവൂർ ശാഫി ദവാഖാനയിലെ മർമ രോഗ വിദഗ്ധൻ ഡോ.സഹീർ അലിക്ക് ലഭിച്ചു. ഡോ.ആർ.വി.ദവെ സ്മാരക ലെജന്റ് ഫാർമസ്യൂട്ടിക്കൽസ് ഭിഷക് പ്രതിഭ പുരസ്കാരത്തിന് (25,000 രൂപ)മലപ്പുറം തിരൂരിലെ സയാനാസ് ആയുർവേദ
വെൽനെസ് സെന്ററിലെ കേശസംരക്ഷണ വിദഗ്ധ ഡോ.സയാനസലാം, എറണാകുളം മുവാറ്റുപുഴ വെട്ടുകാട്ടിൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. ജിക്കു ഏലിയാസ് ബെന്നി എന്നിവർ അർഹരായി.

ഡോ എൻ വി കെ വാരിയർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ പുരസ്കാരം (15000രൂപ) തിരുവല്ലയിലെ ഓൺലൈൻ കൺസൽറ്റൻ്റ് ഡോ.രശ്മി സനലിന് ലഭിച്ചു. 26ന് കോവളം കെ ടിഡിസി സമുദ്ര ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻസിസി ക്യാംപിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞു : എസ്എഫ്ഐക്കാർക്കെതിരെ കേസ്

എറണാകുളം : എറണാകുളം തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എന്‍സിസി ക്യാംപിൽ അതിക്രമിച്ച് കയറിയ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉൾപ്പെടെ 8 പേർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്...

ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ

ന്യൂഡൽഹി : അറസ്റ്റിലായ ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. ലഷ്കർ തലവൻ ഹഫീസുമായി നേരിട്ട് ബന്ധമുള്ള ഷാബീർ അഹമ്മദാണ് അറസ്റ്റിലായ...
- Advertisment -

Most Popular

- Advertisement -