ആറന്മുള: ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം 251 അംഗ സ്വാഗത സംഘ രൂപീകരണം നടന്നു. സംസ്ഥാന വാർഷികത്തിന് മുന്നോടിയായുള്ള സ്വാഗത സംഘരൂപീകരണം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ലോക അതിവേഗ സ്പീഡ് കാർട്ടൂണിസ്റ് ഡോ.ജിതേഷ്ജി ഉത്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലൈയ് മാസം 12, 13, 14 തീയതികളിലായി കുമ്പനാട് ലോയൽ കൺവെൻഷൻ സെൻററിൽ നടക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള താലൂക്ക് ഉപരി ചുമതലപ്പെട്ട 2000 പ്രവർത്തകരാണ് പങ്കെടുക്കുന്നത്.
തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും,രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് സി.പി മോഹനചന്ദ്രൻ ആശംസയും അർപ്പിച്ചയോഗത്തിൽ ബാലഗോകുലം സംസ്ഥാനപൊതുകാര്യദർശി ,കെ എൻ സജികുമാർ സംസ്ഥാന വാർഷിക സമ്മേളനത്തെപ്പറ്റി യോഗത്തിൽ വിശദീകരിച്ചു .
പത്തനംതിട്ട മേഖലാ അധ്യക്ഷ ബാലാമണിയമ്മ, മേഖലാ കാര്യദർശി അനൂപ് ഇടപ്പാവൂർ എന്നിവർ പ്രസംഗിച്ചു. കുമാരി പ്രാർത്ഥന ശങ്കർ,മാസ്റ്റർ ശ്രീനന്ദൻ എന്നിവർ ഗീതം ആലപിച്ചു. ബാലഗോകുലം സംസ്ഥാന സംഘടനാകാര്യദർശി രഞ്ജുകുമാർ ,സംസ്ഥാന സെക്രട്ടറി ബൈജുലാൽ, വിവിധ സംഘടനാപ്രവർത്തകർ,