തിരുവല്ല: സി.എം.സി വെല്ലൂര്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാമിലി മെഡിസിന്‍ (പി.ജി.ഡി.എഫ്.എം) കോഴ്സിന്റെ സമ്പര്‍ക്ക കേന്ദ്രമായി ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രി തെരഞ്ഞെടുത്തു.ആദ്യ സമ്പര്‍ക്ക പരിപാടി ബിലീവേഴ്സ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വള്ളിയാട്ട് ഉദ്ഘാടനം ചെയ്തു. സി.എം.സി വെല്ലൂര്‍ വിദൂര വിദ്യാഭ്യാസ യൂണിറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ നിധി കോശി, ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എലിസബത്ത് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.