ബെംഗളൂരു : ബംഗളുരുവിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ മലയാളി ദമ്പതികൾ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു .എ ആൻഡ് എ’ ചിറ്റ് ഫണ്ട് ഉടമ ടോമി എ.വർഗീസും ഭാര്യ ഷൈനി ടോമിയുമാണ് കോടതിയെ സമീപിച്ചത്.
ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശികളായ ദമ്പതികൾ കെനിയയിലേക്കു കടന്നിരുന്നു .കേസ് വിശദമായി പരിശോധിക്കുന്നതിന് അന്വേഷണം സിഐഡിക്ക് കൈമാറണമെന്ന ആവശ്യവുമായി പരാതിക്കാരായ നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു .100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് നിഗമനം.