പട്ന : മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍.രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രികാ സമർപ്പണത്തിനുണ്ടാകും.
രാജ്യസഭയിലും എത്തണമെന്നത് തന്‍റെ സ്വപ്നമായിരുന്നെന്നും, പുതിയ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.നിതീഷ് കുമാറിന്‍റെ അപ്രതീക്ഷിത പടിയിറക്കത്തില്‍ ജെഡിയു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. അനാരോഗ്യം മൂലമാണ് നിതീഷ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നാണ് സൂചന.






