ആലപ്പുഴ : ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതായി പോലീസ് .ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു.
ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ കൊലപാതക കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കാര്യവും സമ്മതിച്ചത് . ജെയ്നമ്മ കൊലപാതകക്കേസിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ് .2017 ലാണ് ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരൻ പ്രവീൺകുമാർ പരാതി നൽകിയത്. ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ഉണ്ടാക്കി വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ നേരത്തെ അറസ്റ്റിലായിരുന്നു.






