ആലപ്പുഴ: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി ഉപയോഗം നിരോധിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺമീറ്റ്, മറ്റു പക്ഷി ഉൽപന്നങ്ങൾ, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും, പക്ഷി കടത്തലും ജനുവരി 9 മുതൽ ഏഴു ദിവസത്തേക്ക് നിരോധിച്ചു ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.
ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദ്ദേശം നൽകി.






