Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കോർപറേഷനിൽ...

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയും:  സുരേഷ് ഗോപി എം പി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം ഉയർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും.

അടിസ്ഥാന വികസനത്തിന് വേണ്ട ഡിസൈൻ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്‍റെ ഭരണത്തിലൂടെ മാത്രമാണ് സാധ്യമാവുകയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 

വോട്ട് ചെയ്യാൻ രാവിലെ 6.35ന് സുരേഷ് ഗോപിയും കുടുംബവും എത്തി.  തിരുവനന്തപുരത്തെ ശാസ്തമംഗലം എൻഎസ്എസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. തൃശൂർ, മലപ്പുറം, വയനാട്  ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം...

നാടൻ പതിയൻ ശർക്കര വില്പനക്ക്

തിരുവല്ല: കുറ്റൂർ കൃഷിഭവൻ-കരിമ്പ് ഉത്പാദക സംഘത്തിന്റെ കീഴിൽ കർഷകർ  ഉൽപാദിപ്പിക്കുന്ന നാടൻ പതിയൻ ശർക്കര വില്പനക്ക്. കേരള സർക്കാരിന്റെ ബ്രാൻഡ് ആയ 'keralagro ' അംഗീകരമുള്ളതാണ്. ഒരു കിലോയ്ക്ക് 140/- രൂപയാണ് വില....
- Advertisment -

Most Popular

- Advertisement -