തിരുവല്ല : കേരള നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കൺസ്ട്രക്ഷൻ മസ്ദൂർ സംഘ് (ബിഎംഎസ്) യൂണിയൻ്റെ നേത്യത്വത്തിൽ തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ധർണ്ണ സമരം ബിഎംഎസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ ഉത്ഘാടനം ചെയ്തു .മേഖല വൈസ് പ്രസ്സിഡന്റ് ജയേഷ് മതിൽ ഭാഗം അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി ആർ ദീപക്, മേഖല ഭാരവാഹികൾ ആയ മണികണ്ഠൻ മുല്ലശ്ശേരി, ശിവകുമാർ സൈക്കിൾ മുക്ക്, അനീഷ് തേവർമല, മുൻസിപ്പൽ ഭാരവാഹികൾ ആയ രാജു, നിതിൻ മോനായി എന്നിവർ പ്രസംഗിച്ചു.