കോട്ടയം : കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. ഇരുപതോളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
കാണാതായ ഒരാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നു. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.