കൊച്ചി : വേടൻ എന്നു വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസിന്റെ ഡാൻസാഫ് പരിശോധന നടത്തികഞ്ചാവ് പിടിച്ചെടുത്തു .5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.
ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ രാവിലെ 11 മണിയോടെ ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് .പരിശോധന നടക്കുന്ന സമയത്ത് ഫ്ലാറ്റിൽ വേടനടക്കം ഒമ്പത് പേർ ഉണ്ടായിരുന്നു.കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടൻ സമ്മതിച്ചതായി പോലീസ് അറിയിച്ചു






