വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കാപ്പിറ്റോള്‍ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്.2021ലെ കാപിറ്റോൾ ആക്രമണക്കേസിലെ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ 1,500 ഓളം പേർക്കാണ് ട്രംപ് മാപ്പ് നൽകിയത്. കലാപത്തില്‍ കുറ്റാരോപിതരായ പ്രതികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ നീതിന്യായ വകുപ്പിനോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.
2021 ജനുവരി ആറിനായിരുന്നു ട്രംപ് അനുകൂലികൾ കാപിറ്റോളിന് നേരെ ആക്രമണം നടത്തിയത് . ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താന്‍ നിയമസഭാംഗങ്ങള്‍ യോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിൽ 1,580 പേർക്കെതിരെ കേസെടുക്കുകയും ഇതിൽ 1,270 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.