തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി. ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 5 മണിക്ക് ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറിയത്. നാല് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നു. മഴകാരണം റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നുവെന്ന് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ പറഞ്ഞു. മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നുവെന്നും, കൈവരിയിൽ റിഫ്ലക്റ്റർ ഇല്ലാത്തതാണ് അപകടത്തിന് പ്രധാനകാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.