ആലപ്പുഴ: ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ ജില്ലാ മോണിറ്ററിംഗ് സെൽ പ്രവർത്തനമാരംഭിച്ചു.
അദാലത്തുകളിലേക്കുള്ള അപേക്ഷ ഡിസംബർ പതിനാറ് മുതൽ ഇരുപത്തിമൂന്നു വരെ സ്വീകരിക്കും. അക്ഷയകേന്ദ്രത്തിൽ എത്തി പരാതി സമർപ്പിക്കാം. താലൂക്ക് ഓഫീസുകളിൽ പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. അപേക്ഷകന് സ്വന്തമായി karuthal.kerala.gov എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം.
ജില്ലയിൽ ജനുവരി മൂന്നു മുതൽ പതിമൂന്നു വരെയാണ് പരാതി പരിഹാര അദാലത്തുകൾ ജില്ലയിൽ നടക്കുന്നത്. ജനുവരി മൂന്നിന് ചേർത്തല താലൂക്ക്, നാലിന് അമ്പലപ്പുഴ താലൂക്ക്, ആറിന് കുട്ടനാട് താലൂക്ക്, ഏഴിന് കാർത്തികപ്പള്ളി താലൂക്ക്, ഒൻപതിന് മാവേലിക്കര താലൂക്ക്, പതിമൂന്നിന് ചെങ്ങന്നൂർ താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് തീയതികൾ. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്‌ക്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ അദാലത്തുകളിൽ പങ്കെടുക്കും. അദാലത്തുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ജില്ലയിൽ പുരോഗമിച്ചുകൊണ്ടുരിക്കുകയാണെന്