Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsകാമുകിയുമായുള്ള ഫോണ്‍...

കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്

പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്. 54 വയസ്സുകാരനായ ഭര്‍ത്താവിന്റെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റൊരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്. വഴിയില്‍വെച്ച് കയറിപ്പിടിച്ചെന്നാണ് ഈ പരാതി.

തണ്ണിത്തോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാര്‍ത്തിക ഭവനില്‍ നവീന്‍ (30) എന്നയാള്‍ക്കെതിരേയാണ് പരാതി പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.മൂന്നാഴ്ച മുന്‍പാണ് പരാതിക്കാരനും കാമുകിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുകള്‍ നവീന്‍ ചോര്‍ത്തുകയും പരാതിക്കാരന്റെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തത്. പരാതിക്കാരന് മൊബൈല്‍ ഫോണിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. ഫോണ്‍ ഹാങ്ങായതിനെ തുടര്‍ന്ന് ഇത് നന്നാക്കാനായാണ് ടെക്‌നീഷ്യനായ നവീനിന് നല്‍കിയത്.

ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനൊപ്പം നവീന്‍ ഈ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിങ്ങുകള്‍ സ്വന്തം ഫോണിലേക്ക് മാറ്റി പരാതിക്കാരന്റെ ഭാര്യയ്ക്ക് കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്നാണ് ഇയാള്‍ നവീനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ രണ്ടു മുതല്‍

ആലപ്പുഴ : റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ 2ന് ആരംഭിക്കും. ആലപ്പുഴ മുന്‍സിപ്പാലിറ്റി/വിവിധ പഞ്ചായത്തുകളിലെ എഎവൈ(മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍, ആധാറുണ്ടായിട്ടും ഇപോസ് മെഷീനില്‍ കൈവിരല്‍ പതിച്ച് മസ്റ്ററിംഗ് നടത്തുവാന്‍...

കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : കോതമംഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു.കോട്ടപ്പടി പ്ലാമുടി സ്വദേശി കുഞ്ഞപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാൻ...
- Advertisment -

Most Popular

- Advertisement -