പത്തനംതിട്ട : വിവാഹസംഘത്തെ ആളുമാറി മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു .സംഭവത്തില്‍ എസ്ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അടൂരിൽ വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന 20 അംഗ സംഘത്തിനെയാണ് പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവും മർദിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം.സമീപത്തെ ബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് ആളുമാറിയാണ് വിവാഹ സംഘത്തിന് നേരെ ലാത്തി വീശിയത്. ഇതില്‍ മൂന്ന് പേർക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവരുടെ പരാതിയിലാണ് പൊലീസിനെതിരെ കേസെടുത്തിരിക്കുന്നത് .