ചക്കുളത്തുകാവ്: ചക്കുളത്തുകാവ് പൊങ്കാല പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നടക്കും. പൊങ്കാലയ്ക്കായി വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യാർത്ഥം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി തെങ്ങോലയിൽ നെയ്ത വല്ലങ്ങൾ കൗതുകമായി. തലവടി ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനയുടെ നേതൃത്വത്തിലാണ് തെങ്ങോലയിൽ വല്ലങ്ങൾ നെയ്തെടുത്തത്.
നൂറോളം വല്ലങ്ങളാണ് സേനാഗംങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ചിട്ടുള്ളത്. പൊങ്കാലയ്ക്ക് ശേഷം ഈ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ഗ്രാമപഞ്ചായത്ത് മാലിന്യ ശേഖരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രവർത്തനങ്ങൾക്ക് പ്രസിഡൻ്റ് ഗായത്രി ബി നായർ സെക്രട്ടറി വിനോദ് കുമാർ അസിസ്റ്റൻ്റ് സെക്രട്ടറി റെജി ഹരിത കർമ്മ സേന കോഡിനേറ്റർ ശാരി ശങ്കർ, സനിതമ്മ, രാജമ്മ സന്തോഷ് എന്നിവർ നേതൃത്വം നൽകി.