Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ...

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത:  കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ നാളെ  വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചികിത്സ ചെലവുകൾ ഭാരമായി : സാന്ദ്രയ്ക്കും കുടുംബത്തിനും സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്

ആലപ്പുഴ: സെറിബ്രൽ പാൾസീ രോഗബാധയെ തുടർന്ന് ജന്മനാ വൈകല്യം അനുഭവിച്ചിരുന്ന കെ എസ് സാന്ദ്രയുമായി അമ്മ കെ ആർ വിദ്യ എത്തിയത് മകളുടെ തുടർചികിത്സയ്ക്ക് സഹായം അപേക്ഷിച്ചാണ്.  ചെമ്പുപുറം കദളികാട് സ്വദേശിയായ സാന്ദ്രയെ...

മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം പൊതുദർശനം ഡാലസിൽ നടന്നു

ഡാലസ്: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനെഷ്യസ് യോഹാൻ ഒന്നാമൻ  മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരത്തിൻ്റെ പൊതുദർശനം ടെക്സാസ് ഡാലസിലെ റസ്റ്റ് ലാൻഡ് ഫ്യൂണറൽ ഫോമിൽ നടന്നു.  വൈദികരും...
- Advertisment -

Most Popular

- Advertisement -