Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsനിലമ്പൂരിൽ ചാണ്ടി...

നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചരണം നടത്തിയത് നല്ല മാതൃകയാണ്:  പി ജെ കുര്യൻ

പത്തനംതിട്ട: നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചരണം നടത്തിയത് നല്ല മാതൃകയാണെന്ന് പൊഫ്ര പി ജെ കുര്യൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടത്. തൻ്റെ മണ്ഡലത്തിൽ പോലും യുവ നേതാക്കളെ കാണാനില്ലെന്ന് കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാന വ്യാപകമായിട്ടാണ് വിമർശനമുന്നയിച്ചത്. ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ എന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല. എല്ലാ പഞ്ചായത്തുകളും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്നും പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ് എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും പി ജെ കുര്യൻ  പറഞ്ഞു.

എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാൻ പറഞ്ഞാൽ എന്താണ് പ്രശ്നം. ഞാൻ പറഞ്ഞതിൽ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും ആരെയും വിമർശിച്ചിട്ടില്ലെന്നും പി ജെ കുര്യൻ വിശദീകരിച്ചു. പാർട്ടിയുടെ കാര്യം നോക്കി എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് നടക്കും.  വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍...

പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 3 മുതൽ ജൂൺ 5 ന് വൈകിട്ട് 5 മണി വരെ...
- Advertisment -

Most Popular

- Advertisement -