മല്ലപ്പള്ളി: കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ചേലക്കരയിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ലക്ഷം രൂപയടങ്ങിയ ബാഗ് ആണ് കളഞ്ഞു കിട്ടിയത്. തുടർന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം അകലെയുള്ള പോലിസ് സ്‌റ്റേഷനില്‍ എത്തി ബാഗ് ഏല്‍പ്പിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു മുഖാരിക്കുന്ന് ഗ്രൗണ്ടില്‍ നടക്കുന്ന തലമപ്പന്തു കളി കഴിഞ്ഞു ശനി രാത്രി ഏഴരയോടെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ആദര്‍ശ്(17), ആദര്‍ശ്(21), സൂര്യജിത്ത് (16) എന്നിവർക്കാണ് പണം അടങ്ങിയ ബാഗ് ലഭിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ പ്രദേശവാസിയായ മൂലങ്കോട്ടില്‍ ബാലകൃഷ്ണന്റേതായിരുന്നു ബാഗ് എന്ന് കണ്ടെത്തി.
ഓട്ടോറിക്ഷയിലെ ഡ്രൈവിങ് സീറ്റില്‍ നിന്നു വീണു പോയതാണെന്നും സുഹൃത്തിന്റെ പണമാണു ബാഗില്‍ ഉണ്ടായിരുന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ തന്നെ ബാഗ് ഉടമയ്ക്കു കൈമാറി.






