Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsക്രിസ്മസ് -...

ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

പത്തനംതിട്ട : എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി ജില്ലയിൽ ഇതുവരെ ആകെ 318 റെയ്ഡുകള്‍ നടത്തി 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും ചുമത്തി.

അബ്കാരി കേസുകളില്‍ 600 ലിറ്റര്‍ കോട, 14 ലിറ്റര്‍ ചാരായം, 69.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 30 ലിറ്റര്‍ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 1.072 കി. ഗ്രാം കഞ്ചാവും കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് ബീഡികള്‍ തുടങ്ങിയവ തൊണ്ടിയായി കണ്ടെടുത്തു

അബ്കാരി കേസുകളില്‍ 66 പ്രതികളെയും മയക്കുമരുന്ന് കേസുകളില്‍ 26 പ്രതികളെയും കോട്പ കേസുകളില്‍ 90 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്പ കേസുകളിലായി 18000/രൂപ പിഴയും ഈടാക്കി.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 11 ക്യാമ്പുകളില്‍ പരിശോധ നടത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തി. ഹൈവേ പ്രദേശങ്ങളില്‍ വാഹന പരിശോധനയും നടത്തി.വിദേശമദ്യഷാപ്പുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു.

മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസിനെ അറിയിക്കുന്നതിനായി ജില്ലയില്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0468 2222873 (കണ്‍ട്രോള്‍ റൂം), 9496002863 (പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍), 155358 (ടോള്‍ ഫ്രീ നമ്പര്‍) എന്നിവയില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനവാസകേന്ദ്രങ്ങളും ആശുപത്രികളും പാകിസ്താന്‍ ലക്ഷ്യമിട്ടു : നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടിച്ചു

ന്യൂഡൽഹി : വിമാനങ്ങളെ മുൻനിർത്തിയും ജനവാസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമാക്കിയുമടക്കം നീചമായ രീതിയിലാണ് പാകിസ്താൻ ഇന്ത്യയെ നേരിട്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്,...
- Advertisment -

Most Popular

- Advertisement -