Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്റ്റൗ കത്തിക്കുന്നതിനിടെ...

സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു

ആലപ്പുഴ : ചേർത്തലയിൽ പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത്  ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി. വി. ദാസപ്പന്റെ വീട്ടിലാണ് അപകടം.

വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു. തീയാളി സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു.

ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയും  തീ നിയന്ത്രണ വിധേയമാക്കി. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും  ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി. പിഴത്തുക യുവതിക്ക്...

ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു : ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം തുടരുന്നു.ഞായറാഴ്ച രാത്രി 28 വയസ്സുള്ള ഹിന്ദു ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു.ചിറ്റഗോങ്ങിലെ ദഗൻഭുയാനിൽ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്.സമീറിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. സമീറിന്റെ...
- Advertisment -

Most Popular

- Advertisement -