കണ്ണൂർ : കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു.15 കുട്ടികൾക്ക് പരിക്കേറ്റു.ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. കുറുമാത്തൂർ ചിന്മയ സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്.വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപമുള്ള ഇറക്കത്തിൽ വച്ച് ബസിന് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു .പുറത്തേക്ക് തെറിച്ച് വീണ നേദ്യ ബസിന് അടിയിൽപെട്ടാണ് മരിക്കുന്നത്.പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു.