തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തെളിഞ്ഞ കാലാവസ്ഥ.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന് മാറ്റം വന്നതോടെ നിലവിലുണ്ടായിരുന്ന യെല്ലോ അലർട്ടും കാലാവസ്ഥ കേന്ദ്രം പിൻവലിച്ചു. ചില ജില്ലകളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഇന്നലേയും തെളിഞ്ഞ കാലാവസ്ഥയായിരുന്നു നിലനിന്നത്.






