Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSportsപി.ആർ.ശ്രീജേഷിന് അനുമോദനം...

പി.ആർ.ശ്രീജേഷിന് അനുമോദനം 30 ന്

തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ.ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ 30 ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികമായി ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും.

വൈകിട്ട് മൂന്നരയ്ക്ക് മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്‌കൂൾ ബാന്റ് സംഘങ്ങളും ജി.വി.രാജ സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾ അകമ്പടിയേകും.

അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം...

കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു

പത്തനംതിട്ട : കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഇനി മറുപടി നൽകുന്നത് മൊബൈലിലൂടെയാകും. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന്...
- Advertisment -

Most Popular

- Advertisement -