Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsആംബുലന്‍സ് വിട്ടുനല്‍കികാത്തതിനെ...

ആംബുലന്‍സ് വിട്ടുനല്‍കികാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വെള്ളറട സ്വദേശിനിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്.

കുരിശുമല തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയുള്ളതിനാൽ ആശുപത്രിയിലുള്ള ആംബുലൻസ് വിട്ടുനൽകാനാകില്ലെന്നാണ് 108 ആംബുലന്‍സിന്റെ കസ്റ്റമർ കെയർ സെന്ററിൽ നിന്ന് അറിയിച്ചത്. ആശുപത്രിയില്‍ വെറുതെ കിടക്കുന്ന ആംബുലന്‍സ് രോഗിക്ക് വേണ്ടി വിട്ടുനല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് വാർഡ് മെമ്പര്‍ ചോദിക്കുന്നതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സ് ഇട്ടിരിക്കുകയാണെന്ന ജീവനക്കാരുടെ മറുപടിയുടെയും ശബ്ദരേഖ പുറത്തുവന്നു.

ആംബുലൻസിനായി ഒന്നര മണിക്കൂർ കാത്തുനിന്നുവെന്ന് കുടുംബം പറയുന്നു . ഒടുവില്‍ സി.എച്ച്.സിയില്‍ നിന്ന് ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആന്‍സി മരിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

പാരീസ് : ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ : ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെയാണ് . ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളവും പ്രതീക്ഷയിലാണ്....
- Advertisment -

Most Popular

- Advertisement -