തിരുവല്ല : വൈദ്യുതി ബിൽ കുടിശിഖ ആയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കാൻ പോയ ലൈൻമാനെ വീട്ടുകാർ വളർത്തു നായയെ അഴിച്ചു വിട്ടു കടിപ്പിച്ചതായി പരാതി.കെഎസ് ഇബി ചെങ്ങന്നൂർ കല്ലിശേരി സെക്ഷനിലെ ലൈൻമാൻ രഞ്ജിത്തിൻ്റെ കാലിനാണ് വളർത്തു നായ കടിച്ചു പരുക്കൽേപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
രഞ്ജിത്തിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു ലൈൻമാൻ ജയലാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.കുറ്റൂർ മുള്ളിപ്പാറ തെക്കേതിൽ എം.കെ. സുകുമാരൻ്റെ വീട്ടിൽ വൈദ്യുതി വിഛേദിക്കാൻ എത്തിയപ്പോഴായിരുന്നു നായയെ അഴിച്ചു വിട്ടുള്ള ആക്രമണം നടന്നത്. സുകുമാരൻ്റെ മകൻ ശ്രീക്കുട്ടൻ ആണ് നായയെ കെട്ടഴിച്ചു വിട്ടതെന്ന് രഞ്ജിത്ത് പൊലീസിലും കെ എസ്ഇബി ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ പറയുന്നു. ഇടതുകാൽ മുട്ടിനു താഴെ ആണ് നായ കടിച്ചത്. രഞ്ജിത്തിനെ കുറ്റൂർ പി എച്ച്സിയിൽ പ്രവേശിപ്പിച്ചു






