വയനാട് : കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലെ ആരോപണ വിധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേട(57)ത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .കൈഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കണ്ടത് .പുൽപള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസിലെ ആരോപണ വിധേയനാണ് .
വീട്ടില്‍നിന്ന് മദ്യവും സ്‌ഫോടകവസ്തുവും കണ്ടെത്തിയതിനെ തുടർന്നാണ് തങ്കച്ചന് 16 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തങ്കച്ചനെ ജയിൽ നിന്നും വിട്ടയച്ചത്.തന്നെ കള്ളക്കേസിൽ കുടുക്കിയത് ജോസ് ഉൾപ്പെടെ ആറ് പേരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു .രാഷ്ട്രീയവൈരാഗ്യത്തിൽ പാർട്ടിക്കുള്ളിൽ നടന്ന ഗൂഡാലോചനയാണ് തന്നെ കേസിലുൾപ്പെടുത്തിയതിനു പിന്നിലെന്നാണ് തങ്കച്ചന്റെ ആരോപണം .തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം പൊലീസ് ജോസിനെ വിളിച്ചുവരുത്തിയിരുന്നു.