ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി.
ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. ഒരു കിലോമീറ്റർ നീളത്തിൽ റോഡ് പൂർണ്ണമായും പുനർനിര്‍മ്മിക്കും. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കുഴി അടക്കുന്ന പ്രവൃത്തിയും നടക്കും. ചമ്മനാട് ഭാഗത്തുനിന്നും എഴുപുന്ന റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡാണിത്.