Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്സ്...

കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുത് : എ ഐ ടി യു സി

തിരുവല്ല : കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുതെന്ന്  കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി).
അപകട സാധ്യത ഏറെയുള്ള ലൈന്മാൻ, വർക്കർ എന്നീ ജോലികൾക്കായി വൈദ്യുതി സെക്ഷനാഫീസുകളിൽ താൽക്കാലികമായി  ജീവനക്കാരെ നിയമിക്കുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും കെ.എസ്സ്. ഇ. ബി ഓൺ ലൈൻ സർവിസിലെക്ക് മാറ്റി എങ്കിലും ഉപഭേക്ക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി സെക്ക്ക്ഷൻ ഓഫിസുകളിൽ കൂടി സർവ്വിസ് നൽകണമെന്നും  എ ഐ ടി യു സി തിരുവല്ല ഡിവിഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് വർഷങ്ങളിൽ നിരവധി അപകടങ്ങൾ തിരുവല്ല മേഖലയിൽ നടന്നിട്ടുണ്ട്.നിലവിലെ നിയമമനുസരിച്ച് കരാർ വ്യവസ്ഥയിൽ ജോലികൾക്ക് നിയോഗിക്കുന്ന ആളിന്  വൈദ്യുത സംബന്ധമായ അപകടം ഉണ്ടായാൽ സംഭവസ്ഥലത്തുള്ള കെഎസ്സ്  ഇ ബി സൂപ്പർവൈസർക്കാണ് പൂർണ്ണ ഉത്തരവാദിത്വം. കരാർ ജീവനക്കാർക്ക് സ്വന്തമായി ഇൻഷ്യുറൻസ് പോലും ഇല്ലാത്തവരാണ്.

വർക്കേഴ്സ് ഫെസറേഷൻ തിരുവല്ല ഡിവിഷൻ പ്രസിഡൻ്റ് ഹാരീസ് വായ്പൂർ അദ്ധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട ജില്ലാ സെക്രട്ടറി പി രാജേഷ് ഉത്ഘാടനം ചെയ്തു.എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡൻ്റ് ടി ജെ .ബാബുരാജ്, തിരുവല്ല ഡിവിഷൻ സെക്രട്ടറി  സെബാസ്റ്റ്യൻ ജോസഫ്, ജില്ലാ കമ്മിറ്റിയംഗം സക്കറിയ, ജഗൻ ജോസി എന്നിവർ സംസാരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17-12-2024 Sthree Sakthi SS-446

1st Prize Rs.7,500,000/- (75 Lakhs) ST 627505 (ERNAKULAM) Consolation Prize Rs.8,000/- SN 627505 SO 627505 SP 627505 SR 627505 SS 627505 SU 627505 SV 627505 SW 627505 SX...

തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ നടന്ന പടക്കനിർമാണത്തിനിടെ സ്ഫോടനം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ സ്ഫോടനത്തിൽ മരിച്ചു. കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.കുമാറും യുവതിയും...
- Advertisment -

Most Popular

- Advertisement -