Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെല്ല് സംഭരണം...

നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടും: മന്ത്രി വി.എൻ. വാസവൻ

ആലപ്പുഴ: ​കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴ റമദയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

​രണ്ട് സഹകരണ സംഘങ്ങൾ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’ എന്ന രീതിയിൽ സംഘടിപ്പിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവർത്തനം ആരംഭിക്കും. കോട്ടയത്തെ ഈ സംരംഭം മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

​ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാ രംഗത്തും മുന്നേറ്റം നടത്താൻ സഹകരണ മേഖലയ്ക്ക് സാധിച്ചു. ഉല്പാദന, സേവന, പശ്ചാത്തല വികസന മേഖലകളിൽ ഒരുപോലെ ഇടപെട്ടുകൊണ്ട് അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് സാധിച്ചു.

സഹകരണ പ്രസ്ഥാനങ്ങൾ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നിറസാന്നിധ്യമായി മാറിയിരിക്കുന്നു. ഉല്പാദന രംഗത്ത് ഇന്ന് സഹകരണ സംഘങ്ങൾ 400-ൽ പരം ഉല്പന്നങ്ങളാണ് നിർമ്മിക്കുന്നത്. കൂടാതെ കാർഷിക വിഭവങ്ങൾ അമേരിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിച്ചു.

സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.​മുൻ എം.എൽ.എയും കേരള സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനുമായ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു : ആർആർടി സംഘാംഗത്തിന് പരിക്ക്

വയനാട് : വയനാട്ടിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു.മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. കയ്യിൽ കടുവ മാന്തുകയായിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍...

ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കും : സുരേഷ് ഗോപി

വയനാട് : കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വയനാട്ടിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി...
- Advertisment -

Most Popular

- Advertisement -