കൊച്ചി : അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി ഉൾപ്പെടെ ഉള്ള പോലീസുകാർ. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്.ഈ സമയം ഓപ്പറേഷൻ ആഗിന്റെ ഭാഗമായായി പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു .ഇവർക്കെതിരായി അങ്കമാലി പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.