കൊച്ചി : സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.30 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം ദ്വയാര്‍ഥ പ്രയോഗം നടത്തി ഒരാൾ പിന്നാലെ നടന്ന് അപമാനിക്കുന്നുവെന്ന് ഹണി റോസ് സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു . ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്.ഇതിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.