Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduസൈബറാക്രമണം :...

സൈബറാക്രമണം : അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി

കോഴിക്കോട് : സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കാണിച്ച് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം പോലീസിൽ പരാതി നൽകി.അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

കുടുംബം വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത് .അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് അമ്മ ഷീല കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അമ്മയുടെ സഹോദരിയുടെ ശബ്ദം സോഷ്യല്‍ മീഡിയയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാവഗായകൻ പി. ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂർ : മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു.എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ട് കൊണ്ട് മലയാളം, തമിഴ്,...

സി-വിജില്‍:പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 3429 പരാതികള്‍. ഇതില്‍...
- Advertisment -

Most Popular

- Advertisement -