ന്യൂഡൽഹി : തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പരാജയപ്പെടുത്തി ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും.ഫെബ്രുവരി 19 ന് നടക്കുന്ന നിയമസഭ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് . തുടർന്ന് 20-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുവരികയാണ്.70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബി.ജെ.പി. നേടിയത്.