Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഡീലിമിറ്റേഷന്‍ കമ്മിഷന്‍...

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പങ്കെടുക്കും

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍ മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്‍ നേതൃത്വം നല്‍കുന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ (ജനുവരി 16) നടക്കും . പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനാണ് തുടക്കം. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവുമാണ് ലക്ഷ്യം.

മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും( 108)- രാവിലെ ഒമ്പത് മുതല്‍
ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും (207)- രാവിലെ 11 മുതല്‍
കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും (231)- ഉച്ചയ്ക്ക് 2.30 മുതല്‍

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ആശ പ്രവർത്തകർ

തിരുവനന്തപുരം : ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്.  പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് ഗേറ്റുകളെല്ലാം പൊലീസ് അടച്ചുപൂട്ടി. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി...

ആലപ്പുഴ മുല്ലയ്ക്കൽ സമൂഹമഠത്തിൽ തീ പിടിച്ചു: രണ്ട് വീടുകൾ കത്തി നശിച്ചു

ആലപ്പുഴ: ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിന് സമീപത്തെ ബ്രാഹ്മണ സമൂഹ മഠത്തിൽ  തീപിടുത്തം. രണ്ട് വീടുകൾ കത്തി നശിച്ചു.  ബ്രാഹ്മണ സമൂഹമഠത്തിലുള്ള ഒരു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -