Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiരാഹുലിനെ കൈവിട്ട്...

രാഹുലിനെ കൈവിട്ട് നേതാക്കൾ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി:  രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ യെ  കൈവിട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇരുവരും.

രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞു. ഇനിയും രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്.

രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. കെപിസിസി അധ്യക്ഷൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്. വിട്ടുവീഴ്ചയില്ലാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് പുറത്തുവരുന്ന വിവരം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരന്തം : കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട് : വയനാട് ദുരന്തത്തിൽ  കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്ക് അനുസരിച്ച്‌ 119 പേരാണ് കാണാമറയത്ത്. ആദ്യത്തെ  പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെയാണ്  കാണാതായവരുടെ എണ്ണത്തിൽ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : മത്സരിക്കുന്നത് 10 സ്ഥാനാർഥികൾ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്.യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി...
- Advertisment -

Most Popular

- Advertisement -